സയൻസ് സെന്റർ നിർമാണത്തിനുള്ള വാതിലുകളും ജനലുകളും എത്തിത്തുടങ്ങി

29.10.2026. നേമം മേഖല , വെടിവെച്ചാൻ കോവിൽ യൂണിറ്റ് അയ്യൻ പെരുമാൾ സാറിന്റെ പഴയ വീട്ടിൽ നിന്നും ശേഖരിച്ച പുനരുപയോഗ സാധ്യതയുള്ള തടി ഉരുപ്പടികൾ(കട്ടിളകൾ, വാതിൽ ജനൽ പാളികൾ ഉൾപ്പെടെ ) സയൻസ് സെന്റർ നിർമ്മാണ സൈറ സൈറ്റിൽ എത്തിച്ചു. സയൻസ് സെന്റർ നിർമ്മാണ സമിതി കൺവീനർ കെ.ജി. ഹരികൃഷ്ണൻ , മെറ്റീരിയൽ കളക്ഷൻ കൺവീനർ ബിജുകുമാർ. എസ് , നേമം മേഖലയുടെ മുൻ സെക്രട്ടറിയും നിലവിലെ മേഖലാ കമ്മിറ്റി അംഗവുമായ പ്രഭാത് നായർ , നേമം മേഖലാ ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ , മേഖലാ കമ്മിറ്റി അംഗം ആദിത്യൻ എച്ച് .ബി , സുനിൽകുമാർ എസ് .എൽ എന്നിവർ പങ്കെടുത്തു

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top