സയൻസ് സെന്റർ: ചുമരൊരുക്കം നവംബർ 20 ന്

പ്രകൃതിയോട് ഇണങ്ങുന്ന നിർമ്മാണത്തിന്റെ പുതിയ മാതൃകയുമായി തിരുവനന്തപുരം പരിഷത്ത് ഭവൻ സയൻസ് സെന്ററിന്റെ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 🌿

മണ്ണ്, കുമ്മായം, ചകിരിനാര് എന്നിവ ചേർത്തൊരുക്കിയ മിശ്രിതം മുളകൊണ്ടുള്ള തട്ടിയിൽ തേച്ചുപിടിപ്പിച്ചാണ് ഭിത്തി നിർമ്മിക്കുന്നത്. പരമ്പരാഗത നിർമ്മാണരീതികളും പ്രകൃതിസൗഹൃദ വസ്തുക്കളും സമന്വയിപ്പിക്കുന്ന ഈ പ്രവർത്തനം സുസ്ഥിര നിർമ്മാണത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.

ഈ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി യുവസമിതിയുടെ നേതൃത്വത്തിൽ ‘ചുമരൊരുക്കം’ എന്ന പേരിൽ യുവജന പങ്കാളിത്തത്തോടെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.

📅 നവംബർ 20, 2026
🕙 രാവിലെ 10 മണി
📍 പരിഷത്ത് ഭവൻ, തിരുവനന്തപുരം

പ്രകൃതിയെ അറിഞ്ഞും പരിസ്ഥിതിയോട് ചേർന്നുനിന്നും നിർമ്മാണത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ യുവസമിതിയോടൊപ്പം കൈകോർക്കാം! 💚

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top