എം പിയും കലഹരണമില്ലാത്ത സ്വപ്നങ്ങളും : ഏകദിന ഒത്തുചേരൽ തുടങ്ങി

തിരുവനന്തപുരം : അന്തരിച്ച ഡോ. എം പി പരമേശ്വരന് തലസ്ഥാന നഗരിയുടെ ആദരവ് അർപ്പിച്ച് കൊണ്ടുള്ള പരിഷത്ത് പ്രവർത്തകരുടെ ഏകദിന ഒത്തുചേരൽ SBSU ആഡിറ്റോറിയത്തിൽ തുടങ്ങി. എം പി യെ കുറിച്ചുള്ള ഡോക്യൂമെന്ററി ” വർണ്ണങ്ങൾ ലയിപ്പിച്ച നീലാകാശം ” പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ആദ്യ സെഷനിൽ എം പി വ്യക്തിയും ജീവിതവും എന്ന വിഷയത്തിൽ സി പി നാരായണൻ, ഡോ. ബി ഇക്‌ബാൽ, ആർ പാർവതി ദേവി, സി സാജൻ, വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ രാധാകൃഷ്ണൻ മോഡറേറ്റർ ആയി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top