സയൻസ് സെന്റർ ഭിത്തി നിർമ്മിക്കുന്നത് കുമ്മായവും മണ്ണും ചകിരിനാരും ചവിട്ടി ചേർത്ത് ഉണ്ടാക്കുന്ന പ്രത്യേക മിശ്രിതം ഉപയോഗിച്ചാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതിൽ മണ്ണിന് ഉറപ്പ് നൽകുന്നതിൽ ഒരു പ്രധാനഘടകം ചകിരി നാരാണ്. ചകിരിനാര് വേണമെന്ന് പറഞ്ഞയുടൻ അത് ലഭ്യമാക്കാൻ ആറ്റിങ്ങൽ പ്രവർത്തകർ മുന്നോട്ടു വന്നു . ആറ്റിങ്ങലിലെ 2 കയർ സൊസൈറ്റികൾ തരാൻ തയ്യാറായി . കയർ ഉണ്ടാക്കാൻ കഴിയാത്ത ബേബി നാരാണ് നമ്മുക്ക് വേണ്ടതും . ശാസ്ത്രചുവരിന് ചകിരി കരുത്ത് എന്ന സന്ദേശത്തോടെ ഇടഞ്ഞുംമൂല കയർ സൊസൈറ്റിയിൽ നിന്ന് ചകിരിനാര് കയറ്റി അയക്കുന്ന പ്രത്യേക പരിപാടിക്ക് ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയും അഴൂർ യൂണിറ്റും കൂടി രൂപം നൽകി. ജില്ലാ കമ്മിറ്റിയംഗം സിനി, മേഖലാ പ്രസിഡൻ്റ് ശ്രീദേവി ടീച്ചർ , മേഖലാ സെക്രട്ടറി ഷാൻ ഷക്കീർ, മേഖലാ – യൂണിറ്റ് പ്രവർത്തകരായ മോഹനൻ . ജി., അജയൻ. എസ്, സുനിൽ കുമാർ . എസ് , രവി. ബി, അനിൽ. R , വസന്ത അജയൻ, അംബിക. ആർ എന്നിവരും ജില്ലയിൽ നിന്നും SL സുനിലും KV സുനിലും കൂടി ചകിരിനാര് ചാക്കിൽ നിറക്കുന്ന ജോലി സന്നദ്ധ പ്രവർത്തനമായി ചെയ്തു. 19.11.2026 ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു . തുടർന്ന് നിറച്ച ചാക്ക് ചകിരിസൊസൈറ്റി പ്രസിഡൻ്റ് ശ്രീ. സുരേന്ദ്രൻ ഔപചാരികമായി ആറ്റിങ്ങൽ മേഖലാ പ്രവർത്തകർക്ക് കൈമാറി.
ഇങ്ങനെ ഓരോ പ്രവർത്തകരും സയൻസ് സെൻ്റർ കെട്ടിപൊക്കാൻ മനസ്സ് നൽകിയും അധ്വാനിച്ചും പണം നൽകിയും നടത്തുന്ന പ്രവർത്തനമാണ് നമ്മുടെ മുന്നോട്ടുള്ള യാത്രക്ക് ശക്തി.
ആറ്റിങ്ങൽ മേഖലാ ടീമിന് പ്രത്യേക സ്നേഹം 🥰 അഭിനന്ദനങ്ങൾ. യുവസമിതിയുടെ ആഭിമുഖ്യത്തിൽ ചുവരൊരുക്കം പരിപാടി 20 ന് നടക്കും.


