അത്യാധുനിക സൗകര്യങ്ങളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായാണ് തിരുവനന്തപുരത്തെ പരിഷദ് ഭവൻ സയൻസിടം ഒരുങ്ങുന്നത്
ശാസ്ത്ര പ്രചാരണവും സാമൂഹിക പുരോഗതിയും ലക്ഷ്യമിടുന്ന ഈ സയൻസ് സെന്റർ, കുട്ടികളിൽ ശാസ്ത്ര കൗതുകം വളർത്തുന്നതിനും ഗ്രാമീണ സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് കൈമാറുന്നതിനുമുള്ള ഒരു വേദിയായിരിക്കും
വിവിധ ഗവേഷണ പഠന സംവാദങ്ങൾക്കും, പുസ്തക-മാസികാ പ്രചാരണത്തിനും, ജെൻഡർ പഠനങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക ഇടപെടലുകൾക്കും ഇവിടെ പ്രാധാന്യം നൽകുന്നു
ഇതിനെല്ലാമായി കുട്ടികളുടെ ശാസ്ത്ര പരീക്ഷണശാല, ഡിജിറ്റൽ സ്റ്റുഡിയോ, ലൈബ്രറി, മീറ്റിങ്-കോൺഫറൻസ് ഹാളുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ലിഫ്റ്റ്, പാർക്കിങ്, ഡോർമിറ്ററി തുടങ്ങിയ സംവിധാനങ്ങളും ഈ മന്ദിരത്തിൽ ഒരുങ്ങും

സയൻസ് പാർക്ക്
ഭൗതിക ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കാനുള്ള ഇന്ററാക്ടീവ് പ്രദർശനങ്ങൾ, കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്ന ഹാൻഡ്സ് ഓൺ പഠന ഇടം.
ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രം
ക്ലാസ്സ് മുറിക്കു പുറത്തുള്ള ശാസ്ത്ര പഠനം. ശില്പശാലകളും ശാസ്ത്ര പരീക്ഷണ ക്ലാസുകളും വഴി കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നു.
ജനകീയ ഭാഷാ കേന്ദ്രം
ശാസ്ത്രം മലയാളത്തിൽ. ശാസ്ത്രപുസ്തക വിവർത്തനം, പ്രാദേശിക ഭാഷാ ശാസ്ത്ര സാഹിത്യ ഉത്പാദനം, ഭാഷാ പഠന പരിപാടികൾ.
ലൈബ്രറി & ആർക്കൈവ്
ശാസ്ത്ര സാഹിത്യം, ഗവേഷണ രേഖകൾ, ചരിത്ര രേഖകൾ എന്നിവയുടെ ശേഖരണവും അവ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും. ഡിജിറ്റൽ ആർക്കൈവ് സൗകര്യം.
മീറ്റിംഗ് ഹാൾ
ചർച്ചകൾ, സെമിനാറുകൾ, ജനകീയ ശാസ്ത്ര സംവാദങ്ങൾ എന്നിവ നടത്താനുള്ള ഹാൾ. 100 പേർക്ക് ഇരിക്കാവുന്ന സൗകര്യം.
ഓഫീസ് സ്പേസ്
പരിഷത്ത് പ്രവർത്തകർക്കുള്ള കൂടിച്ചേരൽ – ആസൂത്രണ കേന്ദ്രം. ജില്ലാ തല ഏകോപനത്തിനും സ്ഥിര സംഘാടനത്തിനുമുള്ള ഇടം.
പരിസ്ഥിതി കേന്ദ്രം
പരിസ്ഥിതി ബോധവൽക്കരണം, ജൈവവൈവിധ്യ പഠനം, സുസ്ഥിര വികസന – ജീവിതരീതി പ്രോത്സാഹനം എന്നിവയ്ക്കുള്ള പ്രത്യേക വിഭാഗം.
ഗവേഷണ സെൽ
ശാസ്ത്ര ഗവേഷണം, സർവേകൾ, ഡാറ്റാ വിശകലനം എന്നിവയ്ക്കുള്ള സംവിധാനം. ജനകീയ ഗവേഷണ പദ്ധതികളുടെ ഏകോപനം .
ഇവന്റ് സ്പേസ്
ശാസ്ത്ര മേളകൾ, ക്വിസ് മത്സരങ്ങൾ, പ്രദർശനങ്ങൾ എന്നിവയ്ക്കുള്ള വിശാലമായ ഇടം.
മാധ്യമ – പ്രസാധനം
ശാസ്ത്ര വിനിമയം , വീഡിയോ നിർമാണം , പോഡ്കാസ്റ്റിങ് , പ്രസിദ്ധീകരണം തുടങ്ങിയവയ്ക്കുള്ള ആധുനിക സൗകര്യങ്ങൾ. ഡിജിറ്റൽ കണ്ടന്റ് നിർമാണത്തിനുള്ള കേന്ദ്രം .
ബുക്ക്ഷോപ്പ് & കഫേ
പരിഷത്ത് പുസ്തകങ്ങൾ, ശാസ്ത്ര സാഹിത്യം, വിദ്യാഭ്യാസ – പ്രചാരണ സാമഗ്രികൾ എന്നിവയുടെ വിൽപന. ചർച്ചകൾക്കും വായനയ്ക്കുമുള്ള കഫേ.
ആരോഗ്യ ക്ലിനിക്
ആരോഗ്യ ബോധവൽക്കരണം, പ്രതിരോധ പരിചരണം, ജീവിതശൈലീ രോഗ ബോധവൽക്കരണം എന്നിവയ്ക്കുള്ള കേന്ദ്രം.
ഈ സൗകര്യങ്ങൾ യാഥാർഥ്യമാക്കാൻ നിങ്ങളുടെ പിന്തുണ ആവശ്യമാണ്!
